ബഹ്‌റൈനിൽ വിവിധയിടങ്ങളിൽ നാളെ അപായസൂചന മുന്നറിയിപ്പ്

മനാമ: നാഷണൽ എമർജൻസി പ്ലാനിന്റെ ഭാഗമായി ബഹ്‌റൈനിൽ വിവിധയിടങ്ങളിൽ നാളെ അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കും. അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന പരീക്ഷണം രാവിലെ 11 മണിക്കാണ് ആരംഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.