പിറന്നാൾ ദിനത്തിൽ ലാലേട്ടന് ട്രിബ്യൂട്ടൊരുക്കി ബഹ്റൈനിലെ ആരാധകർ

മനാമ: തലമുറകളെ വിസ്മയിപ്പിച്ച നൂറ്റാണ്ടുകളെ കീഴടക്കിയ മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടന്റെ 59 )o പിറന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനിലെ ടീം എയിറ്റ് പ്രേസേന്റ്സ് നടനയുമായി സഹകരിച്ച് മോഹൻലാൽ ട്രിബ്യുട്ട് വീഡിയോ ‘നടന’ പുറത്തിറക്കി. മുഴുവനായി ബഹ്‌റൈനിൽ ചിത്രീകരിച്ച വീഡിയോ അച്ചു അരുൺ രാജാണ് സംവിധാനം നിർവഹിച്ചത്. ക്രീയേറ്റീവ് ഹെഡായി കിരീടം ഉണ്ണിയും ഡി ഒ പി & കട്ട് ബിജു ഹരിയും നിർവഹിച്ചു. വീഡിയോ കൊറിയോഗ്രാഫി ചെയ്തത് വിദ്യ ശ്രീകുമാറാണ്. വോക്കൽ ദേവിക എം പ്രകാശും ഓഡിയോ മിക്സ് ജോസ് ഫ്രാൻസിസും നിർവഹിച്ചു. ആർട്ട് ഡയറക്ഷൻ ദിനേശ് മാവൂറും ശ്രീജിൻ ചീനിക്കലും നടത്തി. മാളവിക സുരേഷ്‌കുമാർ, ദേവിക തുളസി, മറിയം ഖമീസ്, വിദ്യ ശ്രീകുമാർ എന്നിവരാണ് ട്രിബ്യുട്ടിൽ അഭിനയിച്ചത്.

ഷിബു നടരാജൻ, പ്രേം വാവ, ശരത് എസ് പി എന്നിവരാണ് ടെക്നിക്കൽ ടീമിൽ പ്രവർത്തിച്ചത്. കോൺവെസ് മീഡിയയും റെഡ് ആറോ മീഡിയയുമാണ് ട്രിബ്യുട്ടിനായുള്ള ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. ബഹ്‌റൈൻ റേഡിയോ മിർച്ചി ആർ.ജെ ഷിബു മലയിലാണ് വീഡിയോയിലെ വിവരണം നിർവഹിച്ചത്.