മനാമ: ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ്. സംഘടിപ്പിച്ച ‘ഇന്ത്യ: സ്നേഹ റിപ്പബ്ലിക്’ സെമിനാർ ശ്രദ്ധേയമായി. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ അബ്ദുൾ സലാം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
ഭരണഘടനയുടെ അന്തസത്ത, അതിൻറെ മൂല്യങ്ങൾ, അത് ഉയർത്തുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും സമഭാവനയുടെയും ഘടകങ്ങൾ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന നാളുകളിലാണ് ഇന്ത്യ എന്ന മഹാരാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത് തിരിച്ചു പിടിക്കാനുള്ള കൂട്ടായ പരിശ്രമങ്ങൾ എല്ലാവരിൽ നിന്നുമുണ്ടാകണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്,, ഐ.സി.എഫ്. ഇന്റർനാഷനൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ അബ്ദുൾ അസീസ് സഖാഫി മമ്പാട്, ചെമ്പൻ ജലാൽ , അഡ്വ. എം.സി. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. അഡ്മിൻ സിക്രട്ടറി ശമീർ പന്നൂർ സ്വാഗതവും, ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.