bahrainvartha-official-logo
Search
Close this search box.

പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം ബഹ്‌റൈൻ വിദ്യാഭാസ സെമിനാർ സംഘടിപ്പിച്ചു

New Project - 2024-01-29T170251.406

മനാമ: ബഹ്റൈനിലെ പ്രൊഫഷണലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോട് അനുബന്ധിച് “പഠിക്കേണ്ടത് എന്ത്? എങ്ങനെ?” എന്ന വിഷയത്തിൽ, കുട്ടികൾക്കുവേണ്ടി വിദ്യാഭാസ സെമിനാർ സംഘടിപ്പിച്ചു.

സിവിൽ സർവീസിൽ 21 ആം റാങ്കോടെ ഉന്നത വിജയം നേടിയ കാസർകോട് സബ് കളക്ടർ ദിലീപ് കൈനിക്കര ഐഎഎസ് ആണ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത്. സ്വന്തം അഭിരുചി മനസ്സിലാക്കുന്നതിനോടോപ്പം, പുതിയതായി ഉയർന്നു വരുന്ന തൊഴിൽ മേഖലകളെക്കുറിച്ചും, അതിനനുയോജ്യമായ കോഴ്‌സുകളും, കോളേജുകളും തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളോട് സംസാരിച്ചു. വിദ്യാർഥികളുടെയും, മാതാപിതാക്കളുടെയും ചോദ്യങ്ങൾക്കു അദ്ദേഹം വിശദമായി മറുപടി നൽകി.

ബഹ്റൈൻ പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം പ്രസിഡൻറ് ഇ എ സലിം സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക ഷേർളി സലിം മോഡറേറ്റർ ആയിരുന്നു. ജോയിന്റ് സെക്രട്ടറി ഷൈജു മാത്യു നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!