bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബ വേദി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

IMG-20240130-WA0014

മനാമ: പടവ് കുടുംബ വേദിയുടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടി സക്കീർ ഉള്ള ചോക്ലേറ്റ് ടെന്റിൽ വച്ച് ആഘോഷിച്ചു. പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ച പരിപാടി യിൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ഷംസ് കൊച്ചിൻ റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകി.

 

 

പടവ് കുടുംബ വേദിയിലെ കുട്ടികൾ അവതരിപ്പിച്ച കലാ കായിക പരിപാടികളും അരങ്ങേറി.കുട്ടികൾ ക്കും മുതിർന്നവർക്കും വേണ്ടിയുള്ള ഗെയിമുകൾ ഉണ്ടായിരുന്നു.

സഹൽ തൊടുപുഴ പരിപാടി നിയന്ത്രിച്ചു, ഉമ്മർ പാനായിക്കുളം, ഹക്കീം പാലക്കാട്, സജി മോൻ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, റസീൻ ഖാൻ, നിസാർ ഓസോൺ, സഗീർ ആലുവ ,സൈദ് മനോജ്, ബക്കർ കേച്ചേരി, സലീം തയ്യൽ, പ്രവീൺ, മുഹമ്മദ്‌ ബഷീർ, മണികണ്ഠൻ, നബീൽ, മുഹമ്മദ്‌ റിയാസ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!