മനാമ: ബഹ്‌റൈനിലെ കോഴിക്കോട് കോർപറേഷൻ പരിധിയിൽ വരുന്ന പ്രവാസികൾക്കായി ‘കാലിക്കറ്റ് സിറ്റി ഫ്രറ്റേർണിറ്റി’ കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ആദ്യ യോഗം ബഹ്‌റൈനിലെ ഗുദൈബിയയിലുള്ള ചായക്കട റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ വെച്ച് ഫെബ്രുവരി 2ന് നടന്നു.
അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ കാസിം കല്ലായി, റിഷാദ് കോഴിക്കോട് എന്നിവർ സംസാരിക്കുകയും ഷുഹൈബ് നന്ദിയും പറഞ്ഞു. കാസിം കല്ലായി, റിഷാദ് കോഴിക്കോട്, അഷ്റഫ് പുതിയ പാലം, മുഹമ്മദ് റാഫി, തസ്‌തക്കീർ, രാജീവൻ ടി സി, അഭിലാഷ് അത്താണിക്കൽ, അഷ്‌റഫ് എലത്തൂർ, മുനീർ, ഷുഹൈബ്, ശ്യാം എം നായർ, റഹീം, നൗഷീദ്, ലിജാസ്, റിയാസ് വലിയകം, രാജേഷ് എന്നിവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്തു. മൈമൂനാ കാസിം, അമൃത മോഹൻ, രജ്നാ റാഫി, പ്രിയങ്ക അഭിലാഷ് എന്നിവരെ ലേഡീസ് വിംഗ് ഭാരവാഹികൾ ആയും തെരഞ്ഞെടുത്തു.