മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിഖ് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ രക്തം നൽകി.
ബിഡികെ ചെയർമാൻ കെ. ടി. സലീം,ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ് സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഗിരീഷ് കെ. വി, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രെമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ എന്നിവരും, സിഖ് കൗൺസിലിന്റെ ജസ്ബിർ ഗുർദാസ്പുരിയ, ജാഗിർ സിംഗ്, സച്ചിൻ പണ്ഡിറ്റ്, കസ്മിരി, സുർഗ്ഗൻ സിംഗ്, ഹർദ്ദിപ് സിംഗ്, ഹർദ്ദിപ് ടാക്കർ, പരംജിത്ത് സിംഗ് എന്നിവരും നേതൃത്വം നൽകി.