ഇസ്ലാഹി സെന്റർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് സമാപനം

New Project - 2024-02-07T081215.514

മനാമ: നാല് ആഴ്ചയിൽ ഏറെയായി സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് സ്റ്റേഡിയത്തിൽ ഇസ്ലാഹി സെന്റർ സ്പോർട്സ് വിംഗ് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിന് സമാപനം കുറച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് എം പി അഹ്‌മദ്‌ സബാഹ് അൽ സല്ലൂം മുഖ്യമാഥിതി ആയിരുന്നു. കുട്ടികൾക്കിടയിൽ കായികാഭിമുഖ്യം വളർത്തുന്നതിലൂടെ കൗമാര പ്രായത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സാമൂഹ്യ വിരുദ്ധമായ മനോഭാവങ്ങളിൽ നിന്ന് മോചിപ്പിക്കുവാനും കൂടുതൽ സാമൂഹികാവബോധമുള്ളവരായി അവരെ മാറ്റിയെടുക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സ്വദേശികളും വിദേശികളുമായ കൗമാരക്കാർക്ക് ഈ രംഗത്ത് ഒന്നിച്ചു അണിനിരക്കാൻ കഴിഞ്ഞാൽ ഇരു സമൂഹത്തിനും അതിന്റെ ഗുണഭോക്താകളാക്കാൻ കഴിമെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

ചടങ്ങിൽ എം പി ക്കുള്ള മൊമെന്റോ ഇസ്ലാഹി സെന്റർ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ചേർന്ന് കൈമാറി, എം പിയുടെ സ്കെച്ച് ഡ്രോയിങ് റഫാൻ ഇബിൻ സിറാജ് എംപിക്ക് സമർപ്പിച്ചു. സൈറോഅക്കാദമിക്കുള്ള മൊമെന്റോ എംപിയുടെ കയ്യിൽ നിന്നും ചെയർമാൻ റഹ്മത്തലി ഏറ്റുവാങ്ങി. കോച്ചിങ്ങിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കുട്ടികളുടെ രക്ഷിതാക്കളും, സെന്ററിന്റെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. രക്ഷിതാക്കൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

 

ചടങ്ങിൽ ജനറൽസെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതവും പ്രസിഡണ്ട് ഹംസമേപ്പാടി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് സൈറോ അക്കാദമി ചെയർമാൻ റഹ്മത്തലി, അൽഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, കെഎംസിസി സ്പോർട്സ് വിംഗ് കോഡിനേറ്റർ അസ്ലം വടകര, ബഹ്‌റൈൻ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ മൊയ്തീൻകുട്ടി, എന്നിവർ സംസാരിച്ചു. പ്രസീഡിയം അലങ്കരിച്ചു കൊണ്ട് സലീന റാഫി, ഇസ്മത്ത് ജൻസീർ, പ്രസൂൺ കെ.കെ, അബ്ദുള്ള താവോട്ട്, റമീസ് കരീം, ഹക്കീം, ജൻസീർ മന്നത്ത്, മുഹമ്മദ് ഫാസിൽ, മുഹമ്മദ്‌ ആഷിഖ് എൻ പി , സഫീർ കെ കെ, നാസർ അബ്ദുൽ ജബ്ബാർ, അബ്ദുൽ സലാം എ പി എന്നിവർ പങ്കെടുത്തു.സിറാജ് മേപ്പയൂർ പരിപാടി നിയന്ത്രിച്ചു.മുംനാസ് കണ്ടോത്ത് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടി അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!