മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം വനിതകൾക്കായി ആർട്ട് & ക്രാഫ്റ്റ് വർക്ക് ഷോപ്പ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്തു.
ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആർട്ടിസ്റ്റ് സിന്ധു രതീഷ് പരിശീലനത്തിനു നേതൃത്വം നൽകി.
വനിതാ വിഭാഗം ജോയിന്റ് കൺവീനർ നീന ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ ഗീത ജനാർദ്ദനൻ വനിതാ വിഭാഗം പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു, ജോയിന്റ് കൺവീനർ ധന്യ പ്രീജിത്ത് നന്ദി പ്രകാശിപ്പിച്ചു.