മനാമ: കോഴിക്കോട് പ്രവാസി ഫോറം (കെപിഎഫ്) സംഘടിപ്പിക്കുന്ന ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ മത്സരം മെയ് 30,31 തിയ്യതികളിൽ സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത മത്സരത്തിന്റെ പ്രഖ്യാപനം ബഹ്‌റൈൻ മീഡിയ സിറ്റി (ബിഎംസി)യിൽ നടന്നു. ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ, ബഹ്‌റൈൻ ഫുട്ബാൾ നാഷണൽ ടീം ഒഫീഷ്യൽ അംഗം രാജൻ പേരോട് എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസിലൂടെ ഫുട്ബാൾ ടൂർണ്ണമെന്റ് പ്രഖ്യാപനം നടത്തിയത്.
കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രെഷറർ ഷാജി പുതുക്കുടി, സ്പോർട്സ് കൺവീനർ സുധി ചാത്തോത്ത്, സുധീർ തിരുന്നിലത്ത് ( രക്ഷാധികാരി, സ്പോൺസർഷിപ്പ് കൺവീനർ), കെ.ടി. സലീം (രക്ഷാധികാരി), യു.കെ ബാലൻ (രക്ഷാധി കാരി), രമ സന്തോഷ് (ലേഡീസ് വിംഗ് കൺവീനർ), പൊതുപ്രവർത്തകരായ ഇ . വി. യു രാജീവ്, അജിത്ത് കണ്ണൂർ, സയിദ് ഹനീഫ് , മോനി ഒടികണ്ടതിൽ, കെറി എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് അംഗങ്ങൾ, കെപിഎഫ് ന്റെ മറ്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പ്രിയംവദ കാര്യപരിപാടികൾ നിയന്ത്രിച്ചു.