മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം സുരേഷ് ഉൽഘാടനം ചെയ്തു. നാട്ടിലെ ഉത്സവ പ്രതീതിയിൽ അണിയിച്ചൊരുക്കിയ സംഗമം കലാപരിപാടികൾ കൊണ്ട് വ്യത്യസ്തത പുലർത്തി.
ദീർഘകാലം മനാമ മാർക്കറ്റിൽ ജോലിചെയ്ത പാറയിൽ മൊയ്തീനെ ചടങ്ങിൽ വെച്ച് ആദരിച്ചു. എം സുരേഷിനെ എം സി എം എ യുടെ മുഖ്യ രക്ഷാധികാരി പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ എം സി എം എ കുടുംബാംഗങ്ങൾ നടത്തിയ ഫുഡ് ഫെസ്റ്റിവെൽ ഷെഫ് യു കെ ബാലൻ്റെ നേതൃത്വത്തിൽ നടന്നു. രാജീവ് വെള്ളിക്കോത്ത് സന്നിഹിതനായിരുന്നു.
എ എം എ നെസിർ ൻ്റെ നേതൃത്വത്തിൽ ചക്കമേളയും ഉണ്ടായിരുന്നു. വൈഡ് പ്രസിഡൻ്റ് അസീസ് പേരാമ്പ്ര ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് റാഫി, MCMA യുടെ രക്ഷാധികാരികൾ കേബിനറ്റ് അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ എല്ലാവരും സന്നിതരായിരുന്നു. ഹാൻകർ, സുമി, ഷമിർ എന്നിവർ സ്റ്റേജ് നിയന്ത്രിച്ചു.