മനാമ: പുതുതായി തെരഞ്ഞെടുത്ത ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടത്തിയ കുടുംബസംഗമം പ്രവർത്തകർക്ക് ആവേശമായി മാറി.
വിവിധ കലാപരിപാടികളോട് കൂടി ആരംഭിച്ച കുടുംബസംഗമം, പ്രവാസി ലോകത്ത് ജോലി ചെയ്യുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട ആരോഗ്യപ്രശ്നങ്ങളെ പറ്റി നടന്ന ബോധവത്കരണ ക്ലാസ് അംഗങ്ങൾക്ക് പുതിയ അറിവുകൾ പ്രദാനം ചെയ്തു.
ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹൻ കുമാർ നൂറനാട് അധ്യക്ഷത വഹിച്ച കുടുംബസംഗമം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളായ ദിലീഷ് കുമാർ, വിനയചന്ദ്രൻ നായർ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ,ദേശീയ ചാരിറ്റി വിഭാഗം സെക്രട്ടറി ജോയ് ചുനക്കര, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ജിബി കളീക്കൽ, ഉണ്ണികൃഷ്ണപിള്ള, പ്രോഗ്രാം ജോയിന്റ് കൺവീനർ സന്തോഷ് ബാബു, കോർഡിനേറ്റർ തോമസ് ഫിലിപ്പ്, രാകേഷ് രാജപ്പൻ എന്നിവർ ആശംസപ്രസംഗം നടത്തി.
ഡോക്ടർ. ലക്ഷ്മി ഗോവിന്ദ്, ശ്രീലയ, വൈഷ്ണവി രമേശ്,മാസ്റ്റർ, സാന്ദ്ര വർഗീസ് ജോർജ്,അരുൺ രാജ് എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി ഒഐസിസി ആലപ്പുഴ ജില്ലാ ഭാരവാഹികൾ ആയ രാധാകൃഷ്ണൻ മാന്നാർ, ബിവിൻ വർഗീസ്, ദീപക് പ്രഭാകർ, ഉണ്ണികൃഷ്ണൻ,അനി തോമസ്,ജോസ്, ബിനു എം ഈപ്പൻ എന്നിവർ നേതൃത്വം നൽകി , ദീപ്തി ദാനിയേൽ, രാജേഷ് പെരുംകുഴി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.ഒഐസിസി ദേശീയ നേതാക്കളായ ചെമ്പൻ ജലാൽ, ഷമീം നടുവണ്ണൂർ, സുനിൽ ചെറിയാൻ, സൈദ് മുഹമ്മദ്, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, ജേക്കബ് തേക്ക്തോട്, നിസാർ കുന്നംകുളത്തിൽ, മിനി റോയ്, സന്തോഷ് നായർ, ജോജി കൊട്ടിയം, അലക്സ് മഠത്തിൽ, സിജു പുന്നവേലി, പി ടി ജോസഫ്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജാലിസ് കെ കെ രഞ്ജൻ കേച്ചേരി, നെൽസൺ വർഗീസ്, രജിത് മൊട്ടപ്പാറ ജോണി ജോസഫ് എന്നിവരുടെ സാന്നിധ്യം പ്രോഗ്രാമിന് മികവേകി.