മനാമ: മലർവാടി സിഞ്ച് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ കൂട്ടുകാർക്ക് വേണ്ടി “ചങ്ങാതിക്കൂട്ടം” സംഘടിപ്പിച്ചു. കുട്ടികളിലെ കലാ – കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്നും ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മലർവാടി സംഘടിപ്പിക്കാറുള്ളത്. മുഹമ്മദ് ഷാജി.ടി കുട്ടികളുമായി സംവദിച്ചു.
സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അതിരുകളില്ലാത്ത സാധ്യതകളെ കണ്ടെത്തണമെന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി. വിവിധ കലാപരിപാടികളും കളികളും കുട്ടികൾക്ക് ഏറെ ആകർഷണീയമായി.
മലർവാടി ബാലസംഘം ക്യാപ്റ്റൻ ആയി തഹിയ്യ ഫാറൂഖ്, വൈസ് ക്യാപ്റ്റൻ ആയി ഷിസ ഷാജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഗഫൂർ മുക്കുതല, മുഹമ്മദ് ശമ്മാസ്, നദീറഷാജി, നസീമ മുഹ്‌യുദീൻ, സുആദ ഇബ്രാഹിം, സുനീറ, റൈഹാനത്ത്, തഹാനി, വഹീദ തുടങ്ങിയവർ നേതൃത്വം നൽകി.