മനാമ: ഹലാത്ത് ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള -2024 -2025 ജേഴ്‌സി പ്രകാശനം ചെയ്തു. ഡ്രീം ഫ്രണ്ട്‌സ് ക്യാപ്റ്റൻ സനുഷ്, ഹലാത്ത് ടീം അംഗം ദീപക് എന്നിവർ ചേർന്ന് ഹലാത്ത് ക്യാപ്റ്റൻ സല്ലു കൊടിയമ്മയ്ക്ക് ട്രെൻഡ്‌സ് സ്പോൺസർ ചെയ്ത ജേഴ്‌സി നൽകിയാണ് പ്രകാശനം ചെയ്‌തത്. സല്ലാക്കിൽ നടത്തിയ ചടങ്ങിൽ ലത്തീഫ് കൊടിയമ്മ അധ്യക്ഷതയും കാദർ പൊവ്വൽ ഉത്ഘാടനവും നിർവഹിച്ചു. ശേഷം സീസൺ 2023-ലെ മികച്ച കളിക്കാർക്കുള്ള അവാർഡും ചടങ്ങിൽ കൈമാറി.
മികച്ച ബാറ്റ്സ്മാൻ,മികച്ച ഓൾറൗണ്ടർ,മികച്ച ബൗളർ ആയി നിഷാദ് പടിക്കലിനെയും മികച്ച വാല്യൂബിൾ പ്ലെയറായി അസറുദ്ദീൻ അക്കുവിനെയും തെരഞ്ഞെടുത്തു. മികച്ച ഫീൽഡർ ആയി അനൂപും മികച്ച വിക്കറ്റ് കീപ്പറായി അഷ്‌വീറും അവാർഡുകൾ കരസ്ഥമാക്കി. ഹലാത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ മികച്ച പ്ലെയറായി സെല്ലു കോടിയമ്മയെയും മികച്ച മാനേജർ ആയി ലത്തീഫ് കൊടിയമ്മയെയും മികച്ച ബ്രേക്ക് ത്രൂ പ്ലെയർ ആയി അഖിലിനെയും ഹാൾ ഓഫ് ഫെയിം ആയി രാജീവ് ഉല്ലാസിനെയും തിരഞ്ഞെടുത്തു.
മാനേജ്‌മന്റ് അംഗമായ ഇർഷാദ് നന്ദി അറിയിച്ചു. മാനേജ്മെന്റ് അംഗങ്ങളായ സുമേഷ്, ഇർഷാദ്, ജവാദ് പൊവ്വൽ, സെല്ലു, നിഷാദ്, രാജീവ്, ലത്തീഫ്, ഖാദർ, ഫൈസൽ, അക്കു എന്നിവരും മറ്റ് ക്ലബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.