bahrainvartha-official-logo
Search
Close this search box.

അൽ മന്നാഇ സെന്റർ അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾക്ക് തുടക്കമായി

New Project - 2024-02-28T103247.858

മനാമ: പുണ്യ റമദാൻ മാസത്തെ വരവേൽക്കാനായി അൽ മന്നാഇ സെന്റർ മലയാളവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അഹ്‌ലൻ റമ്ദാൻ പ്രഭാഷണങ്ങൾ ആരംഭിച്ചു. “വിശ്വാസിയുടെ വ്രതം” എന്ന ശീർഷകത്തിൽ ഈസ്റ്റ് റിഫ സൂഖ് മസ്ജിദിൽ നടന്ന പ്രഭാഷണ പരിപാടിക്ക് സെന്റർ ദാഇ സമീർ ഫാറൂഖി നേതൃത്വം നൽകി.

 

വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മാസമായ റമദാൻ നമ്മിലേക്ക് കടന്നു വരാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയെന്നും പരിശുദ്ധ ഖുർആനിന്റെ അവതരണത്താൽ പരിപാവനമാക്കപ്പെട്ട ആ അതിഥിയെ സ്വീകരിക്കാൻ നാം എല്ലാ അർത്ഥത്തിലും ഒരുങ്ങണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി.

സി.എം. അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രിസാലുദ്ദീൻ മീത്തൽ മാളികണ്ടി നന്ദി പ്രകാശിപ്പിച്ചു. അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!