മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ124-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് നാളെ മാർച്ച് 4, തിങ്കളാഴ്‌ച ബുസൈത്തീനിൽ പ്രവർത്തനമാരംഭിക്കും. ഉദ്ഘാടന പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 11 മണിക്ക് ശാഖ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ഉദ്ഘാടന ദിവസമായ നാളെ പ്രത്യേക ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് നൽകുന്നത്. വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളാണ് മുഹറഖിലെ ബുസൈത്തീനിൽ ഒരുക്കിയിരിക്കുന്നത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റിൻ്റെ ഈ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷിക്കാൻ നെസ്റ്റോ ഗ്രൂപ്പിൻ്റെ മാനേജ്മെൻ്റ് എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സാധനകളും സേവനങ്ങളും നൽകുന്നതിന് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിൻ്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലൂടെ യാഥാർഥ്യമാവുന്നത്.