bahrainvartha-official-logo
Search
Close this search box.

ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം പ്രവർത്തകർക്ക് ആവേശമായി

WhatsApp Image 2024-03-03 at 11.50.10 AM

മനാമ: അതിശൈത്യത്തെ അവഗണിച്ചു കൊണ്ട് നിരവധി കുടുംബങ്ങളുടെ സംഗമമായി ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം മാറി. മനാമ അൽ സൗഫിയ ഗാർഡനിൽ മുതിർന്നവർക്ക് വേണ്ടി വിവിധ കലാ കായിക മത്സരങ്ങളും, ഗാനമേളയും, ക്വിസ് മത്സരങ്ങളും, കൊച്ചു കുട്ടികൾക്ക് വേണ്ടി വ്യത്യസ്ത മത്സരങ്ങളും ആഘോഷപരിപാടിക്ക് മികവ് ഏകി.

 

കുടുംബസംഗമത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ നായർ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം രാജു കല്ലുംപുറം ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ്‌ ബോബി പാറയിൽ, ഒഐസിസി ദേശീയ ഭാരവാഹികൾ ആയ മനു മാത്യു, ലത്തീഫ് ആയംചേരി, ജവാദ് വക്കം, ഷമീം കെ സി, ചെമ്പൻ ജലാൽ,പ്രദീപ്‌ മേപ്പയൂർ,നിസാർ കുന്നംകുളത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് , ജില്ലാ വൈസ് പ്രസിഡന്റ്‌ നിസാമുദ്ധീൻ, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ യൂജിൻ ഏലിയാസർ, ഹരികൃഷ്ണൻ, അനിൽ, ടോം എന്നിവർ ആശംസപ്രസംഗം നടത്തി.

 

ഒഐസിസി നേതാക്കളായ സെയ്ദ് മുഹമ്മദ്‌, വിഷ്ണു കലഞ്ഞൂർ,ജേക്കബ് തേക്ക്തോട്,ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി,അലക്സ്‌ മഠത്തിൽ, മോഹൻകുമാർ നൂറനാട്, ജോജി ജോസഫ്,സിജു പുന്നവേലി, പി ടി ജോസഫ്, ജാലിസ് കെ കെ, തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം കുടുംബസംഗമത്തിന് മികവേകി.രാജേഷ് പെരുംകുഴി, മിനി റോയ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!