മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന മത്സരം ഓൺലൈനിൽ ആയിരിക്കും. “കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക്” എന്നവിഷയത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ വിശദ വിവരങ്ങൾ അറിയാൻ 33538916 , 33049521 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.