മനാമ: റയ്യാൻ സ്റ്റഡി സെന്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് പ്രഥമ ശുശ്രൂഷാ പരിശീലന ശിബിരം (ഫസ്റ്റ് എയ്‌ഡ് ട്രെയിനിങ് ക്യാമ്പ് ) സംഘടിപ്പിച്ചു. മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.
റിസേർച്ച് & ഡെവലപ് മെന്റ് മാനേജർ ഹാസൽ പരിപാടി ഉത്ഘാടനം ചെയ്തു. ഡോ. അഞ്ജു തോമസ്, ഡോ. സിൽവി ജോൺ, ഡോ. സജ് ന മാമ്മൽ എന്നിവർ ഫസ്റ്റ് എയ്‌ഡ് ട്രെയിനിങ്, ഗൈനി – ഇന്റെറാക്ഷൻ ക്ലാസ്സ്, GRBS – ടെസ്റ്റ് എന്നിവയ്ക്ക് നേതൃത്വം നൽകി. സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ ക്‌ളാസ്സുകൾ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. ഷെർവാന അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.