bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ‘അഹ്‌ലൻ റമദാൻ’ പൊതു പ്രഭാഷണം സംഘടിപ്പിച്ചു

IMG-20240305-WA0027

മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ “അന്തിമ വിജയം തഖ് വയുള്ളവർക്കാണ്” എന്ന തലക്കെട്ടിൽ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ താജുദ്ധീൻ മദീനി വിഷയം അവതരിപ്പിച്ചു.

റമദാനെ വരവേൽക്കാൻ ഭൗതികമായ തയ്യാറെടുപ്പുകൾക്കപ്പുറം മാനസികമായ തയ്യാറെടുപ്പുകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്രതാനുഷ്ഠാന കാലത്ത് ഭക്ഷണം ഉപേക്ഷിക്കുന്നതോടൊപ്പംഎല്ലാവിധ ദുശ്ശീലങ്ങളില്‍ നിന്നും മുക്തനാവാനും സാധിക്കണം. ജീവിതത്തിൽ പരമാവധി നന്മകൾ ശേഖരിക്കാനുള്ള മാസം ആണ് റമദാൻ. സഹജീവികളോടുള്ള കരുതലും സഹാനുഭൂതിയും ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

റിഫ ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. അബ്ദുൽ ഖയ്യൂം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. മഹമൂദ് മായൻ, നൗഷാദ്, അശ്റഫ് പി.എം, നാസർ അയിഷാസ്, സോന സകരിയ, ബുഷറ റഹീം തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!