ഐ വൈ സി സി ബഹ്‌റൈൻ “യൂത്ത് ഫെസ്റ്റ് 2024” മാർച്ച് 8ന് ഇന്ത്യൻ ക്ലബ്ബിൽ

aycc

മനാമ :”സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം”എന്ന ആപ്ത വാക്യവുമായി ബഹ്‌റൈനിൽ 10 വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ (ഐവൈസിസി), ബഹ്‌റൈൻ. ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ അനുഭാവമുള്ള യുവജനസംഘടനയാണ് ഐ വൈ സി സി. സാമൂഹിക, സാംസ്കാരിക, ആതുര സേവന രംഗത്ത് നാട്ടിലും, പ്രവാസ ലോകത്തും സംഘടന സജീവമായ ഇടപെടലുകൾ നടത്തുന്നു.കലാ കായിക രംഗത്തും സംഘടന സജീവമാണ്.

ഐ വൈ സി സി ബഹ്‌റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷം മാർച്ച്‌ മാസം എട്ടാം തിയതി ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കുകയാണ്. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ സജീർ കൊപ്പ ത്തിന്റെ നേതൃത്വത്തിലുള്ള സംഗീത നിശ മുഖ്യ ആകർഷണമാണ്. ദീപശിഖ പ്രയാണത്തിന് സ്വീകരണം, ഷുഹൈബ് പ്രവാസി മിത്ര പുരസ്കാര സമർപ്പണം. സാംസ്കാരിക സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുക്കും. ഗൾഫ് രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടും.ഐവൈ സി സി യുടെ 9 ഏരിയകളിലൂടെ സഞ്ചരിച്ച ദീപശിക പ്രയാൺ സമ്മേളന നഗരിയിൽ എത്തുമ്പോൾ പരിപാടിക്ക് ഔദ്യോഗിക തുടക്കമാകും. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം , മൊബൈൽ ഫോട്ടോഗ്രാഫി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മത്സരം, ഇവയിലെ വിജയികളെ അന്ന് പ്രഖ്യാപിക്കുന്നതും പുരസ്കാരങ്ങൾ നൽകുന്നതുമാണ് എന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ പ്രസിഡന്റ് ഫാസിൽ വട്ടോളി, യൂത്ത് ഫെസ്റ്റ് ചെയർമാൻ വിൻസു കൂത്തപ്പള്ളി,ട്രഷറർ നിധീഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിബിൻ തോമസ്, മീഡിയ കൺവീനർ ബേസിൽ നെല്ലിമറ്റം, യൂത്ത് ഫെസ്റ്റ് ഫിനാൻസ് കൺവീനർ മുഹമ്മദ്‌ ജസീൽ, മാഗസിൻ എഡിറ്റർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മറ്റി കൺവീനർ ഹരി ഭാസ്കർ, റിസപ്ഷൻ കമ്മറ്റി കൺവീനർ ഷംഷാദ് കക്കൂർ, ചാരിറ്റി വിംഗ് കൺവീനർ അനസ് റഹീം എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!