ഐ.സി.എഫ്. പ്രകാശതീരം പരിപാടിക്ക് നാളെ തുടക്കമാകും

icf prakashatheeram

മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴാഴ്ച രാത്രി 9 മണിക്ക് തുടക്കമാകും. വ്യാഴം, വെളളി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.

ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും റമളാൻ മാസത്തിന്റെ മുന്നോടിയായിട്ടാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.

‘വിശുദ്ധ ഖുർആൻ മാനവ രാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്വം സൗന്ദര്യം സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ‘ഖുർആൻ ദ ലീഡർ ‘ എന്ന പേരിൽ സെൻട്രൽ തലങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും. കൂടാതെ ഹൽഖതുൽ ഖുർആൻ, മുബാഹസ പണ്ഡിത സംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി ഇഫ്താർ, സകാത് ഡ്രൈവ്, തുടങ്ങി നിരവധി പദ്ധതികളാണ് ക്യാമ്പയിൻ കാലയളവിൽ നടക്കുക.

ഇത് സംബന്ധമായി ചേർന്ന പത്ര സമ്മേളനത്തിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി, ജനറൽ സിക്രട്ടറി അഡ്വ: എം.സി. അബ്ദുൽ കരീം , അബൂബക്കർ ലത്വീഫി, വി.പി.കെ. അബൂബക്കർ ഹാജി, സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി , ഷമീർ പന്നൂർ, നിസാർ എടപ്പാൾ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!