മനാമ: സമസ്ത ബഹ്റൈൻ അൽ ഇത്ഖാൻ-2024 ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ തജ്ഹീസെ റമളാൻ പ്രഭാഷണ പരിപാടി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. പുണ്യ മാസമായ റമളാനു മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ പ്രഭാഷകനും, SYS നേതാവുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ സദസ്സുമായി സംവദിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.
സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.കെ. നൗശാദ് വൈസ് പ്രസിഡന്റ് ഹാഫിദ് ശറഫുദ്ധീൻ മൗലവി എന്നിവർ നേതൃത്വം നൽകി. സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ശഹീം ദാരിമി, ഹംസ അൻവരി മോളൂർ, സൈദ് മുഹമ്മദ് വഹബി, ശഹീർ കാട്ടാമ്പള്ളി, ബഷീർ ദാരിമി, നിശാൻ ബാഖവി, സൂപ്പി മുസ്ലിയാർ തുടങ്ങിയവരും മറ്റു ഏരിയാ നേതാക്കളും, SKSSF, വിഖായ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.