വനിതാദിനത്തിൽ ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി കെ.പി.എഫ് ലേഡീസ് വിങ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനാമ ഷിഫ അൽജസീറ മെഡിക്കൽ സെൻരിൽ വെച്ച് ലോകവനിതാ ദിനത്തിന്റെ ഭാഗമായി ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി. അഞ്ച് ദിവസം കൊണ്ട് നടത്തിയ സംഘടനത്തിലൂടെ 26 പേരുടെ 21 സെന്റീമീറ്റർ നീളത്തിലുള്ള തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാനായി കെപിഎഫ് വനിതാ വിഭാഗം സമാഹരിച്ചു.

 

ബഹ്റൈനിലെ പ്രമുഖ സോഷ്യൽ പ്രവർത്തകയായ ഡോ: മറിയം ഫിദ (കൺസൾട്ടന്റ്‌ ഇൻ മെഡിക്കൽ ജനറ്റിക്സ് ) ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മുഖ്യാതിഥി ആയി അറിയപ്പെടുന്ന ക്യാൻസർ അതിജീവിതയും പൊതുപ്രവവർത്തകയുമായ ഹുസ്നിയ കരീമിയും പങ്കെടുത്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരിഷ്.പി.കെസ്വാഗതവും, ട്രഷറർ ഷാജി പുതുക്കുടി ആശംസകളും അറിയിച്ചു. ലേഡീസ് വിംഗ് കൺവീനർ രമാസന്തോഷ്, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും കെപിഎഫ് രക്ഷാധികാരിയുമായ കെ.ടി സലീം, ഷിഫ അൽജസീറ പ്രതിനിധികളായ അബ്ദുൾ സാദ്ദിഖ് പൂനത്ത് (ഹെഡ് ഓഫ് ഇൻഷൂറൻസ്) അനസ് (കമ്മ്യൂണിക്കേഷൻ മാനേജർ ) എന്നിവർ ഹെയർഡൊണേഷന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.

 

നിരവധി സ്ത്രീകളും കുട്ടികളും ഹെയർ ഡൊണേഷൻ നടത്തി മാതൃകയായ ക്യാമ്പിന് കെ.പി. എഫ് എക്സിക്യുട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഖൈറുന്നീസ, അമീറ, അശ്വതി മിഥുൻ എന്നിവർ നേതൃത്വം കൊടുത്തു. സംഗീത റോഷിൽ നന്ദി രേഖപ്പെടുത്തിയ ചടങ്ങ് ബബീന സുനിൽ നിയന്ത്രിച്ചു. സമാഹരിച്ച തലമുടികൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!