കോട്ടക്കൽ അബ്ദുറഹിമാൻറെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: ബഹ്‌റൈൻ കെഎംസിസി മുൻകാല നേതാവും ഇരിങ്ങൽ കോട്ടക്കലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന കോട്ടക്കൽ അബ്ദുറഹിമാൻ കളത്തിൽ (69) കടിയങ്ങാട്ടെ വസതിയിൽ നിര്യാതനായി.
നെഫീസ (കിഴൂർ) , റംല (കടിയങ്ങാട്) എന്നിവർ ഭാര്യമാരാണ്.

ആയിഷ, കരീം, മുസ്തഫ (ബഹ്റൈൻ), ബാസി, പരേതയായ ലൈല എന്നിവർ സഹോദരങ്ങളാണ്. പരേതനായ കുടുവൻ്റവിട മൊയ്തു വാണ് പിതാവ്.

ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന അബ്ദുറഹിമാൻ ബഹ്റൈൻ കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ടായിരുന്നു. 1970 കളിൽ ആകാശവാണിയിൽ ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്ന അബ്ദുറഹിമാൻ പിന്നീട് നിരവധി സ്റ്റേജുകളിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്ക്കൂൾ യുവജനോത്സവങ്ങളിൽ മാപ്പിളപ്പാട്ടു മത്സരങ്ങളിൽ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ ആർട്ട്സ് ക്ലബ് സെക്രട്ടറി ,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!