കേരളത്തിലെ 20 മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം

17-ാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിയെ പിന്നിലാക്കി കൊണ്ട് യു.ഡി.എഫ് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ കൃത്യമായ ഫലസൂചനകള്‍ പുറത്തുവരുന്ന നിമിഷങ്ങളില്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പോലും ഇടതുമുന്നണിക്ക് മുന്നിലെത്താനായില്ല. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പി യാണ് രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്നത്. ഇടതുമുന്നണി ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന കേരളത്തില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് നേരിടുന്നത്.