മനാമ: മഹൽ അസോസിയേഷൻ ഓഫ് തൃശൂർ (മാറ്റ് ബഹ്‌റൈൻ) അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി.
വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൽട്ടഷൻ ഉൾപ്പെടെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ എഴുമുതൽ പതിനൊന്നര വരെ ആയിരുന്നു ക്യാമ്പ്. സ്ത്രീകളും പുരുഷന്മാരുമടക്കം നൂറ്റമ്പതിൽപരം ആളുകൾ പങ്കെടുത്തു. കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ ഖാദർ ബോധവൽക്കരണം നടത്തി. മാർക്കറ്റിങ് എക്സിക്യൂട്ടീവ് സഫ്‌വാൻ സന്നിഹിതനായിരുന്നു.
മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം,ജനറൽ സെക്രട്ടറി അലി കേച്ചേരി,ക്യാമ്പ് ജോയിന്റ് കൺവീനർ സലീം സാഹിബ്, അഷ്‌റഫ് ഇരിഞ്ഞാലക്കുട, സാദിഖ് തളിക്കുളം, ഷെഹീൻ കേച്ചേരി എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് കൺവീനർ ആരിഫ് പോർക്കുളം നന്ദിയും പറഞ്ഞു.