ജി പി സി മുവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

New Project (3)

മുവാറ്റുപുഴ: ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രവാസികളായ കോൺഗ്രസ്‌ പ്രവർത്തകരുടെ സംഘടനയാണ് ജിപിസി. കഴിഞ്ഞ നാല് വർഷമായി സജീവമായി സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, ആതുര സേവന രംഗത്ത് സംഘടന സജീവമായ ഇടപെടൽ നടത്തുന്നു. കേരളത്തിൽ തന്നെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കോൺഗ്രസ്‌ പാർട്ടിക്ക് ഇങ്ങനെയൊരു സംവിധാനമൊള്ളൂ.

 

മുൻ പ്രസിഡന്റ് ജോബി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് : ബേസിൽ നെല്ലിമറ്റം (ബഹ്‌റൈൻ) ജനറൽ സെക്രട്ടറി(സംഘടന ചുമതല) റ്റോബിൻ റോയ് (ദുബായ്, യു എ ഇ ) ട്രഷറർ : ജോബി ജോർജ് (സൗദി അറേബ്യ)രക്ഷാധികാരി :ജോബി കുര്യാക്കോസ് (അൽഐൻ, യുഎഇ )വൈസ് പ്രസിഡന്റുമാരായി ജോജോ ജോർജ് (സൗദി അറേബ്യ ), ജോമി ജോസ് കോട്ടൂർ (അയർലണ്ട്)ജനറൽ സെക്രട്ടറിമാരായി ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ ),ജിയോ ബേബി (യുഎഇ)

ജോയിന്റ് ട്രഷറർ: അജീഷ് ചെറുവട്ടൂർ (സൗദി അറേബ്യ ),ചാരിറ്റി വിംഗ് കോഡിനേറ്റേഴ്സ് മൈ‌തീൻ പനക്കൽ, ജോൺസൻ മാർക്കൊസ് (ഇരുവരും സൗദി അറേബ്യ ),ബേസിൽ ജോൺ, ബോബിൻ ഫിലിപ്പ്, ബിജു വർഗീസ്, ജാഫർ ഖാൻ,സിജോ ഡേവിഡ്, എൽദോസ് ജോൺ, ജിബിൻ ജോഷി,അനിൽ പോൾ, നിയാസ് മുസ്തഫ,സംജാദ് മുവാറ്റുപുഴ, ബ്രിൽജോ എം,ഇബ്രാഹിം ഹൈദ്രോസ്,ജോമി ജോൺ, റിഷാദ് മൊയ്‌ദീൻ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. മുൻ സെക്രട്ടറി ബേസിൽ ജോൺ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, മുൻ ജോയിന്റ് ട്രഷറർ അജീഷ് ചെറുവട്ടൂർ കണക്കും അവതരിപ്പിച്ചു. സംഘടനയുടെ അംഗത്വത്തിനും, കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം +973 39501656, +91 75618 36085, +966 59 203 5109.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!