ബഹറിൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ വർഷാവർഷമായി തുടർന്നുവരുന്ന ചിത്രരചന ക്യാംപ്, ചിത്രരചന മത്സരം, സമൂഹചിത്രരചന, വരകളുടെ എക്സിബിഷൻ എന്നിവ അടങ്ങിയ ‘പ്രതിഭ പാലറ്റ് സീസൺ 4’, മെയ് അവസാനവാരം നടക്കും. സംഘാടക സമിതി രുപീകരണ യോഗത്തിൽ ജോ: ‘സെക്രട്ടറി മഹേഷ് കെ.വി. സ്വാഗതം പറഞ്ഞു. ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി. വി. നാരായണൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ ആയി പി. ശ്രീജിത്ത് ജനറൽ കൺവീനർ ആയി അഡ്വ. ജോയ് വെട്ടിയാടൻ,ജോയിന്റ് കൺവീനർമാരായി മഹേഷ് കെ.വി., നിഷ സതീഷ് എന്നിവർ പ്രവർത്തിക്കും. ഫിനാൻസ് കമ്മറ്റി കൺവീനർ മഹേഷ് യോഗിദാസൻ, ജോയൻ്റ് കൺവീനർമാർ,പ്രദീപ് പതേരി, രഞ്ചിത്ത് കുന്നന്താനം, ചിത്രരചന റെജിസ്ട്രേഷൻകൺവീനർ – ഗിരീഷ് ശാന്തകുമാരി മോഹൻ, ജോയിന്റ് കൺവീനർമാർ – അനിൽ. കെ.പി, ശ്രീജിത്ത് കുഞ്ഞികണ്ണൻ; ക്യാംപ് കൺവീനർ- പ്രജിൽ മണിയൂർ, ജോയിന്റ് കൺവീനർ- റീഗ പ്രദീപ്; ചിത്രപ്രദർശന കൺവീനർ – സജീവൻ മാക്കാണ്ടിയിൽ, ജോയിന്റ് കൺവീനർ – നിരൻ സുബ്രഹ്മണ്യൻ; മാസ്സ് പെയിന്റിംഗ് കൺവീനർ – ഷിജു പിണറായി, ജോയിന്റ് കൺവീനർ – ബിനു കരുണാകരൻ, എന്നിവരെയും തിരഞ്ഞെടുത്തു. ‘പ്രതിഭ പാലറ്റ് സീസൺ 4’-നെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കുമെന്ന് ജനറൽ കൺവീനർ അഡ്വ. ജോയ് വെട്ടിയാടൻ അറിയിച്ചു.