മനാമ: പ്രതിഭ മുഹറഖ് മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ഇ.എം.എസ്- എ കെ ജി അനുസ്മരണം നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമന ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിലും നായക സ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന രണ്ടു നേതാക്കളായിരുന്നു ഇ.എം.എസ് ഉം എ കെ ജി യും. ഇ.എം.എസ് ന്റെ 26 മത്തേയും എ കെ ജിയുടെ 47 മത്തേയും ചരമ വാർഷികമായിരുന്നു യഥാക്രമം മാർച്ച് 19 ഉം മാർച്ച് 22 ഉം.
മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് പതേരി ഇ.എം.എസ് അനുസ്മരണവും, പ്രതിഭ മുൻ പ്രസിഡണ്ട് കെ എം സതീഷ് എ. കെ. ജി അനുസ്മരണവും നടത്തി. സമകാലിക രാഷ്ട്രീയ വിശദീകരണം പ്രതിഭ രക്ഷാധികാരി അംഗം ഷെറീഫ് കോഴിക്കോട് നിർവ്വഹിച്ചു.നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനത്തിന് എത്തിയ പാർട്ടി അംഗവും, കോടികോട് കാർഷിക സഹകരണ സംഘം പ്രസിഡണ്ടുമായ കെ.എൻ.കുഞ്ഞിരാമൻ മാഷ് അനുസ്മരണ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.