മനാമ: കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ ഏതാണ്ട് പതിനായിരത്തോളം പേർ പങ്കെടുത്തു. ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.
വെറുപ്പും ശത്രുതയുമല്ല സ്നേഹവും സൗഹാർദ്ദവുമാണ് എല്ലാ കാലത്തും മനുഷ്യർ ആഗ്രഹിക്കുന്നതെന്നും സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നതെന്നു സാദിഖലി തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ നാട്ടിൽ മുസ്ലിം ലീഗും ഗൾഫ് നാടുകളിൽ കെഎംസിയും മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
റമദാൻ എന്നത് ഒരു വ്യക്തിക്ക് അവൻ ആരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം നൽകുന്ന ആരാധന കർമ്മമാണ്. ഒപ്പം സഹജീവിയെയും അവന്റെ രക്ഷിതാവിനെയും തിരിച്ചറിയുന്നസന്ദർഭം. അത് കൊണ്ട് തന്നെ ഇത്തരം സമൂഹ നോമ്പ് തുറകൾ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിയാൻ ഉള്ളതാണെന്നും തങ്ങൾ പറഞ്ഞു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള പരമ്പരഗതമായ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ വേദിയിലെ അറബ് പ്രമുഖരുടെ സാന്നിധ്യം എന്നും തങ്ങൾ കൂട്ടിച്ചേർത്തു.
നിർദ്ധനരെയും പ്രയാസപ്പെടുന്നവരെയും മത രാഷ്ട്ര ഭേദമന്യേ ചേർത്ത് പിടിക്കാൻ പുണ്യ റമദാൻ മാസത്തിൽ വിശ്വാസികൾക്കു കഴിയണമെന്നും തങ്ങൾ പറഞ്ഞു. ബഹ്‌റൈൻ കെഎംസിസി യുടെ മറ്റു പ്രവർത്തനങ്ങൾ എന്ന പോലെ ഈ ഗ്രാൻഡ് ഇഫ്താറും മാതൃകപരം ആണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളും സജ്ജീകരണങ്ങളും നിറഞ്ഞു കവിഞ്ഞ ജന സഹസ്രങ്ങൾ ആണ് പരിപാടിയിലേക്ക് എത്തിച്ചേർന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. സ്വദേശി പ്രമുഖരുടെയും ബഹറിനിലെ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായിരുന്നു.
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ ഡെപ്യൂട്ടി സ്പീകർ അബ്ദുൽ വാഹിദ് ഖറാത്ത, ബഹ്‌റൈൻ പാർലമെന്റ് മെമ്പർ ഹസൻ ഈദ് ബുകമ്മാസ് ക്യാപിറ്റൽ ഗവർണറേറ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പർ അഹ്‌മദ് ലോറി സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ , കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ശാസ്ത്രി വിജയ് കുമാർ മുഖ്യ, ഫാദർ എബ്രഹാം മാർ എപ്പിയാനോസ് , ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഐ ഒ സി ബഹ്‌റൈൻ പ്രസിഡന്റ് മൻസൂർ, എന്നിവർ സംസാരിച്ചു.
ഇജാസ് അസ്‌ലം (ഇന്ത്യൻ എംബസി ചാർജ് ഡീ അഫൈർസ്), ഷൈഖ് ആദിൽ ബിൻ മുഹമ്മദ് സയ്യാർ, ഡോക്ടർ സാദല്ല അൽ മുഹമ്മദി, ഷെയ്ഖ് സാലിഹ് അൽ ഫാതിഹ്, ജ്യൂസർ രൂപ്വാല ( ലുലു ബഹ്‌റൈൻ), എം. എം. എസ് ഇബ്രാഹിം, മുഹമ്മദ് റഫീഖ് (മലബാർ ഗോൾഡ്, ലത്തീഫ് ഉപ്പള, മുഹമ്മദ് ഷഫീഖ് (ഫുഡ് വേൾഡ് )
സോമൻ ബേബി, ഫാസിൽ വട്ടോളി (ഐ വൈ സി സി പ്രസിഡന്റ്) ഗഫൂർ ഉണ്ണിക്കുളം, ഷബീർ അലി ശിഫ അൽ ജസീറ), അഷ്‌റഫ് മായഞ്ചേരി (സ്കൈ ഗ്രൂപ്പ്), എൻ കെ. മൂസ ഹാജി (റോണാ), മുജീബ് അടട്ടിൽ, മജീദ് തെരുവത്, ഹാരിസ് പട്ല, സാലിഹ് ഫുഡ് സിറ്റി, ഹാരിസ് പഴയങ്ങാടി അസീസ് കുറ്റിയിൽ, കണ്ണൂർ സുബൈർ എം. സി അബ്ദുൽ കരീം(ഐ സി എഫ്), നജീബ് കടലായി (തണൽ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സുഹൈൽ മേലടി ഖിറാഅത് നിർവഹിച്ചു. അലി വെൻചറിന്റെയും എം. എം യെസ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസിന്റെയും മലബാർ ഗോൾഡ് & ഡയമാൻഡ്‌സിന്റെയും ഫുഡ് വേൾഡ് ഗ്രൂപിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും ശ്രദ്ധേയമായി. കെഎംസിസി പ്രവർത്തകരെ കൂടാതെ ജാതി മത ഭേദമന്യേ നിരവധിപേർ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം കൂട്ടിയുറപ്പിക്കുന്നവേദി കൂടിയായി.
ഗ്രാൻഡ് ഇഫ്താർ പ്രോഗ്രാമിന് ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്‌റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, എ. പി. ഫൈസൽ, സലീം തളങ്കര, ഷാഫി പാറക്കട്ട സെക്രട്ടറിമാരായ ഒ കെ കാസിം, കെ. കെ. സി. മുനീർ, റഫീഖ് തോട്ടക്കര, ഷാജഹാൻ പരപ്പൻ പൊയിൽ, എം. എ റഹ്മാൻ, അസ്‌ലം വടകര, നിസാർ ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും അടുക്കും ചിട്ടയുമാർന്ന പ്രവർത്തനങ്ങളിലൂടെ ഇഫ്താർ സംഗമത്തെ മികവുറ്റതാക്കി.
കെ എം സി സി വനിതാ വിങ്ങ് നേതാക്കളും പ്രവർത്തകമാരും ഗ്രാൻഡ് ഇഫ്‌താറിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു