ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തിയതാണ്: സാദിഖലി ശിഹാബ് തങ്ങൾ

farooq

മനാമ : ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ബഹ്‌റൈൻ മെമ്പർമാരുടെ ഇഫ്താർ സംഗമം ബു അലി ഫരീദ ബാങ്ക്യുറ്റ് ഹാളിൽ നടത്തി.
ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളിൽ നൽകിയ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞതാണെന്നു സാദിഖ്അലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം വളരെയധികം സന്തോഷമുളവാക്കുന്നതാണെന്നും സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.

ഇഫ്താർ സംഗമം പ്രൊഫ : വി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ഫഖ്‌റുദ്ധീൻ തങ്ങൾ റമദാൻ സന്ദേശം നൽകി.

പ്രസിഡന്റ്‌ സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതം പറഞ്ഞു.

മുഹമ്മദ് സാക്കി, സലീം STC , മുഹമ്മദ് ബാബു, ഹനീഫ പി പി, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

അലി അഷ്‌റഫ്‌, ആഷിഖ്, സാജിദ് ഹിലാൽ, നജീബ്,നൗഫൽ എന്നിവർ യോഗം നിയന്ത്രിച്ചു.
ഇഫ്താർ കൺവീനർ റിയാസ് ഫരീദ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!