ബഹറിനിലെ അറിയപ്പെടുന്ന കൂട്ടായ്മയായ ടീം ശ്രേഷ്ഠ ഇഫ്‌താർ സംഗമം നടത്തി. 22 വെള്ളിയാഴ്ച്ച മാമിറിലുള്ള ലേബർക്യാമ്പിൽ ശ്രേഷ്ഠ കുടുംബാംഗങ്ങൾ ഇഫ്‌താർ കിറ്റുകൾ നൽകി. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർ മാൻ ബിനുമണ്ണിൽ വിശിഷ്ടാതിഥി അയിരുന്നു. കർസക്കാനിലെ ഗ്ലോറിയ ഗാർഡനിൽ കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് നോമ്പുതുറ ഒരുക്കി. ബഹറിനിലെ സ്വദേശികൾക്കിടയിൽ പ്രചാരത്തിലുള്ള ഗർഗാവൂൻ സംഘടിപ്പിച്ചത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി തുടർന്ന് നടന്ന വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഈ പുണ്യ പ്രവർത്തിയിൽ സഹകരിച്ച എല്ലാ വെക്തിത്വങ്ങൾക്കും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.