ബഹ്‌റൈന്‍ കേരളീയ സമാജം ബഹുസ്വരതയുടെ ശബ്ദം – അഡ്വ. എ.ജയശങ്കർ

WhatsApp Image 2024-03-23 at 11.40.16 AM (18)

മനാമ: രാഷ്ട്രീയ-പ്രത്യയശാസ്ത്രപരമോ, മതപരമോ, പ്രാദേശികമോ ആയ ചിന്തകള്‍ക്ക് അതീതമായി വിവിധങ്ങളായ വിശ്വാസ ചിന്താധാരകളെ കൂട്ടിയിണക്കുന്ന ബഹുസ്വരതയുടെ ശബ്ദമാണ് ബഹ്‌റൈന്‍ കേരളീയ സമാജം എന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കര്‍.

 

വളരുന്തോറും പിളരുന്ന നാട്ടിലെയും മറുനാട്ടിലെയും ഇതര സംഘടകളില്‍ നിന്ന് വിഭിന്നമായി, സമാനതകളില്ലാത്ത വിധം മാതൃകാപരമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമാജത്തിന് കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം 2024-26 പ്രവര്‍ത്തന വര്‍ഷത്തെ ഭരണ സമതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അഡ്വ. ജയശങ്കര്‍. ബഹ്‌റൈനിലെ ഇതര സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സമാജം അംഗങ്ങളുമടക്കം ആയിരക്കണക്കിനാളുകള്‍ ഉദ്ഘാടന ചടങ്ങിനു സാക്ഷികളായി.

 

 

സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്ത ഉദ്ഘാടന സമ്മേളനത്തില്‍ ദേവദാസ് കുന്നത്ത് കൃതജ്ഞത രേഖപ്പെടുത്തി. സ്ഥാനമൊഴിഞ്ഞ അംഗങ്ങളെ പുതിയ ഭരണസമിതി അംഗങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു. കഴിഞ്ഞയാഴ്ച നടന്ന വാര്‍ഷിക ജനറല്‍ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി വി രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), ദിലീഷ് കുമാര്‍ (വൈസ് പ്രസിഡന്റ്), വര്‍ഗീസ് കാരക്കല്‍ (ജനറല്‍ സെക്രട്ടറി), മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറര്‍), റിയാസ് (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), വിനോദ് അളിയത്ത് (മെമ്പര്‍ഷിപ് സെക്രട്ടറി), വിനയചന്ദ്രന്‍ ആര്‍ നായര്‍ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി), വിനോദ്.പി ജോണ്‍ (ലൈബ്രേറിയന്‍), പോള്‍സണ്‍ ലോനപ്പന്‍ (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങളായി സ്ഥാനമേറ്റത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ പ്രമുഖ നൃത്താധ്യാപകരുടെ ശിക്ഷണത്തില്‍ നൃത്തസമന്വയവും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!