മനാമ: ബഹ്‌റൈനിലെ സാംസ്കാരിക കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. ബഹ്‌റൈനിലെ നിരവധി സാഹിത്യ പ്രേമികൾ പങ്കെടുത്ത പരിപാടിയിൽ ബി എം എഫ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
കെ സി എ ഹാളിൽ വച്ച് നടന്ന പരിപാടിക്ക് സംവൃത് സതീഷ് കുമാരനാശാന്റെ വീണപൂവ് എന്ന കവിത ആലപിച്ചുകൊണ്ടായിരുന്നു തുടക്കം കുറിച്ചത്.തുടർന്ന്ആദർശ് മാധവൻ കുട്ടി ‘ആശാൻ കവിതകളിലെ ആശയം ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സിബി ഇലവുപാലം,അനീഷ് ഗൗരി,ജോസ് ആന്റണി കുറുമ്പൻതുരുത്ത്,ടി എസ് നദീർ,ചന്ദ്രൻ ചാലിശ്ശേരി,ദീപ ജയചന്ദ്രൻ, വി സി ഗോപാലൻ എന്നിവർ അവരുടെ കവിതകൾ അവതരിപ്പിച്ചു.ജയേഷ് താന്നിക്കൽ കവിത ആലപിച്ചു.
ഇ വി രാജീവൻ കവിതകളുടെ അവലോകനം നടത്തി.സദസ്സിൽ നിന്നും അബ്ദുൾ സലാം ,ഹേമലത എന്നിവർ പരിപാടിയെ വിലയിരുത്തി സംസാരിച്ചു. ട്രഷറർ ബബിന സുനിൽ നന്ദി പറഞ്ഞു.