മനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപവത്കരിച്ചു.
മുഖ്യ രക്ഷാധികാരി യാക്കൂബ് ഈസ്സയുടെ നേതൃത്വത്തിൽ വി.പി. അബ്ദു റസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായ സ്വാഗത സംഘത്തിലെ മറ്റ് ഭാരവാഹികൾ: അബ്ദുസ്സലാം ചങ്ങരം ചോല (പ്രോഗ്രാം സെക്രട്ടറി), സി.എം. അബ്ദു ലത്വീഫ് (റിഫ്രഷ്മെന്റ്), മുഹമ്മദ് കോയ ഈസാ ടൌൺ (ട്രാൻസ്‌പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം (വോളന്റീർ), റഷീദ് മാഹി (മീഡിയ), സാദിഖ് ബിൻ യഹ്‌യ(പബ്ലിസിറ്റി), ടി.പി. അബ്ദുൽ അസീസ് (വെന്യു), നഫ്സിൻ (ഐ.ടി.), ഹംസ കെ.ഹമദ് (ഫിനാൻസ്) ഗഫൂർ അബ്ദുൽ റഹ്മാൻ (ടെക്നിക്കൽ സപ്പോർട്ട്). എന്നിവരാണ്.
വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് നമസ്ക്കാരങ്ങൾക്ക് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകും.