മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്‌താർ മീറ്റ് മാമീർ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. കഷ്ടത അനുഭവിക്കുന്ന സഹോദരങ്ങൾക്കായി ഇഫ്‌താർ നടത്തുമ്പോൾ മാത്രമേ ഇഫ്താറിന്റെ ശരിയായ അർത്ഥമാകുകയുള്ളു എന്ന സന്ദേശത്തോടെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഈ വർഷത്തെ ഇഫ്‌താർ സംഗമം മാമീർ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു.
സയ്യദ് ഹനീഫ് റമദാൻ സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി ജയേഷ് കുറുപ്പ്, മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, രഞ്ജു ആർ നായർ, ലിജൊ ബാബു, അജിത് എ എസ്, ബിനു കോന്നി, റെജി ജോർജ്, ശ്യാം എസ് പിള്ള, ബിജൊ തോമസ്, റോബിൻ ജോർജ്, അരുൺ പ്രസാദ്, വിനു കെ എസ്, അരുൺ കുമാർ, ജയ്‌സൺ വർഗ്ഗീസ്, വിഷ്ണു പി സോമൻ, ജോബി വർഗീസ്, സിജി തോമസ്, ദയാ ശ്യാം തുടങ്ങിയവർ ഇഫ്താർ മീറ്റിന് നേതൃത്വം കൊടുത്തു.