പ്രതിഭ സോക്കർ കപ്പ്‌ സീസൺ-2 സംഘാടക സമിതി രൂപീകരിച്ചു

soccer cup

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമന്റ്‌ “പ്രതിഭ- സോക്കർ കപ്പ്‌-സീസൺ-2” സംഘാടക സമിതി രൂപീകരിച്ചു. 2024 മെയ്‌ 16, 17, 23, 24 തിയ്യതികളിലായാണു ടൂർണ്ണമന്റ്‌ സംഘടിപ്പിക്കുന്നത്‌.

പ്രതിഭ കായിക വേദി കൺവീനർ ഷിജു ഇ കെ സ്വാഗതം പറഞ്ഞ സംഘാടക സമിതി യോഗത്തിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി പി ശ്രീജിത്‌, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം റാം, കേന്ദ്ര കമ്മിറ്റി സ്പോർട്സ് ഇൻ ചാർജ് ഗിരീഷ് ശാന്തകുമാരി മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ടൂർണ്ണമെന്റിന്റെ വിജയത്തിനായി 51 അംഗ സംഘാടക സമിതിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ചെയർമാൻ എൻ കെ വീരമണി, ജനറൽ കൺവീനർ റാഫി കല്ലിങ്ങൽ, ജോയിന്റ് കൺവീനർമാർ അനിൽ കെ പി, ഷിജു ഇകെ.
സബ്‌ കമ്മിറ്റികൾ:
ഫൈനാൻസ് കമ്മിറ്റി -എൻ കെ വീരമണി, റാം, സുബൈർ കണ്ണൂർ, ഗിരീഷ്, രാജേഷ് ആട്ടടപ്പ ഷിബു ചെറുതുരുത്തി.
മീഡിയ & പബ്ലിസിറ്റി – പ്രദീപ്‌ പത്തേരി, ജോഷി ഗുരുവായൂർ, ശിവ ഗുരുവായൂർ, ഷെർമിള

ടൂർണമെന്റുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ജനറൽ കൺവീനർ റാഫി കല്ലിങ്കൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!