ദുഃഖ വെള്ളി ആചരിച്ച് ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റി

New Project (13)

മനാമ: ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ രാവിലെ 8 മണി മുതൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്നു. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് OFM Cap. ന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി Fr. ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ ഏബ്രഹാം, ഫാ.എബിൻ ഏബ്രഹാം, എന്നിവരുടെ നേതൃത്വത്തിൽ പീഡാനുഭവ ചരിത്ര വായനകൾ, കുരിശാരാധന, വി. കുർബാന സ്വീകരണം നടന്നു. തുടർന്ന് സ്കൂൾ മൈതാനിയിൽ നടന്ന പാപ പരിഹാര പ്രദക്ഷിണത്തിൽ (കുരിശിന്റെ വഴി) വൈദികരും 7000ത്തിൽ അധികം വരുന്ന വിശ്വാസികളും പങ്കെടുത്തു അതിനു ശേഷം കുരിശു രൂപം വണങ്ങലും നടന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!