മനാമ: തുമ്പക്കുടം അസോസിയേഷൻ മാനവമൈത്രിക്കായി ഈദ് വിഷു ഈസ്റ്റർ സംഗമം ഒരുക്കുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം ബഹ്‌റൈൻ സൗദിയ ചാപ്റ്ററിൻ അഭിമുഖ്യത്തിൽ ഈദ് വിഷു ഈസ്റ്റർ സംഗമം ജുഫൈർ മാർവിഡാ ടവറിൽ വച്ച് ഏപ്രിൽ 19 ന് വെള്ളിയാഴ്ച വൈകുന്നേരം നടത്തപെടുന്നതാണ്. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ചടങ്ങിനോടനുബന്ധിച്ച് നടത്തപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.