bahrainvartha-official-logo
Search
Close this search box.

പി സി ഡബ്ല്യൂ എഫ് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

New Project (16)

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് നിവാസികളുടെ ഏറ്റവും വലിയ ഒത്തുകൂടലിന് ഇഫ്താർ വേദിയായ മുഹറഖ് അൽ ഇസ്‌ലാഹ് സൊസൈറ്റി ഹാൾ സാക്ഷിയായി.

ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ ഭാരവാഹികളായ ശിഹാബ് കറുകപുത്തൂർ, അനസ് റഹീം(മുഹറഖ് സമാജം), വിനു മണ്ണിൽ, ബിജോഷ്(പ്രതിഭ), ഷാഹുൽ കാലടി, ഗ്രീഷ്മാ വിജയൻ(ഇടപ്പാളിയം), മുഹമ്മദ്‌ അമീൻ, ബഷീർ(വെളിച്ചം വെളിയംകോട്), ശിഹാബ്, മൊയ്‌തീൻ(കെഎംസിസി), റംഷാദ് അയിലക്കാട് (ഒഐസിസി), ഷിബിൻ(ഐവൈസിസി), ഷകീല മുഹമ്മദ്‌ (സിസ്റ്റേഴ്സ് നെറ്റ് വർക്ക്), ജീവകാരുണ്യ, പൊതു പ്രവർത്തകരായ ബഷീർ അമ്പലായി, ഫസലുൽ ഹഖ്, ബിനു വർഗീസ് (ഇന്ത്യൻ സ്കൂൾ ചെയർമാൻ), അമൽദേവ്, പ്രസാദ് പ്രഭാകർ, ശ്രീലേഷ്, റിഷാദ്, മീഡിയ വൺ ചീഫ് റിപ്പോർട്ടർ സിറാജ് പള്ളിക്കര എന്നിവർ പങ്കെടുത്ത സംഗമത്തിൽ ആർ.എസ്.സി. ബഹ്റൈൻ കലാലയം സെക്രട്ടറി റഷീദ് തെന്നല വൃതശുദ്ധി സമൂഹത്തിന് നൽകുന്ന പാഠം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

 

ഇഫ്താർ മീറ്റ് ചെയർമാൻ ബാലൻ കണ്ടനകം, രക്ഷാധികാരി ഹസ്സൻ വി എം മുഹമ്മദ്‌, ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി, ഫൈനാൻസ് കൺട്രോളർ പിടി അബ്ദു റഹ്മാൻ എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി. പി സി ഡബ്ല്യൂ എഫ് എക്സിക്യൂട്ടിവ് അംഗങ്ങളുടെയും ലേഡീസ് വിങ്ങ് വളണ്ടിയേഴ്സിന്റെയും പ്രവർത്തനങ്ങൾ ഇഫ്താർ മീറ്റ് പ്രൗഢമാക്കി.

പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അദ്യക്ഷതയും പ്രോഗ്രാം കൺവീനർ ഫസൽ പി കടവ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!