മനാമ: ബഹ്‌റൈൻ പുതുപ്പണം കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമ ശ്രീനിവാസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ 2024-2025 വർഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന കൂട്ടായ്മ സ്ഥാപക നേതാവ് ശ്രീ : രഖിൽ രവീന്ദ്രനെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ കൂട്ടായ്മ പ്രവർത്തന റിപ്പോർട്ട് അവതരണവും, വരും കാല പ്രവർത്തന പദ്ധതികളും ആസൂത്രണം ചെയ്തു.
മേൽകമ്മിറ്റി: നസീർ, രാജീവൻ, അഖിലേഷ്, മനോജ്.
പ്രസിഡണ്ട് : വിൻസെന്റ് ജെയിംസ്
സെക്രട്ടറി : മുസ്തഫ
ട്രെഷർ : ആസിഫ്
വൈസ് പ്രസി : രജിത്ത്
ജോയിന്റ് സെക്രട്ടറി : അജേഷ്
മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ: ജെസ്ലു, തരുൺ, സബീഷ്, സാദിഖ്, സന്തോഷ്, സജീവൻ, റംഷീദ്, സിനേഷ്, അമർജിത്ത്, സന്ദീപ്.