bahrainvartha-official-logo
Search
Close this search box.

കുഞ്ഞമ്മദ് കൂരാച്ചുണ്ടിൻ്റെ ‘അത്തിക്കയുടെ പ്രവാസം’ ബഹ്റൈനിൽ പ്രകാശനം ചെയ്തു

WhatsApp Image 2024-03-31 at 12.34.27 PM

മനാമ: ദീർഘകാലം ഗൾഫ് പ്രവാസിയും, പത്ര ലേഖകനും,മുൻ ലോക കേരള സഭാംഗവുമായ കുഞ്ഞമ്മദ് കൂരാച്ചുണ്ടിൻ്റെ “അത്തിക്കയുടെ പ്രവാസം” എന്ന കഥാ പുസ്തകത്തിൻ്റെ ബഹറിൻ പ്രകാശനം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ചേർന്ന കൺവെൻഷനിൽ വെച്ച് ബഹറിൻ പ്രതിഭ മുഖ്യരക്ഷാധികാരി പി.ശ്രീജിത്ത് ലോകകേരള സഭാഗം :സി.വി നാരയണന് നൽകികൊണ്ട് നിർവ്വഹിച്ചു.

 

വിവിധ പ്രദേശങ്ങളിലെ പ്രവാസിയുടെ വിങ്ങുന്ന ഏടുകളാണ് കുഞ്ഞമ്മദ് കുരാചുണ്ടിൻ്റെ അത്തിക്കയുടെ പ്രവാസം വരച്ചു കാട്ടുന്നത്. മുംബൈയിലെ കാമത്തി പുര മുതൽ സൗദിയിലെ മണലാരണ്യം വരെ ആ കഥാ വഴികൾ നീണ്ടു കിടക്കുന്നു. നജീബ്മാരുടെ ആട് ജീവിതങ്ങൾ അവസാനിക്കുന്നില്ല എന്ന് ഈ സമാഹാരത്തിലെ “ഇടയൻ ” എന്ന കഥയിലെ അമീറിലൂടെ കുഞ്ഞമ്മദ് വരച്ചു കാട്ടുന്നു. ആടുജീവിതത്തിലെ ക്രൂരനായ അറബിയല്ല മസ്രയിൽ ആടുകൾക്കൊപ്പം കഴിയുന്ന അമീറിന്റെ അർബാബ് അലി. നക്ഷത്രങ്ങളും, നിലാവും പന്തലിട്ട ആകാശ കീഴിൽ അലി എന്ന അർബാബ് തൻ്റെ കുടുംബത്തോടൊപ്പം തന്നെ അമീറിനെ ചേർത്ത് പിടിക്കുന്ന മറ്റൊരു ആട് ജീവിത കഥയാണ് ഇടയൻ. ഈ സമാഹാരത്തിലെ കഥാപാത്രങ്ങൾ മലയാളിത്തമുള്ളവർ മാത്രമല്ല, അത് ഇന്ത്യയിലെയും നേപ്പാളി ലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ അഭിസംബോധന ചെയ്യുന്നതാണ്. ഓരോ പ്രവാസിയും അത്തർ മണത്തിൻ്റെ കിന്നരി കുപ്പായമിട്ട നമ്മുടെ സങ്കല്പങ്ങളിലെ രാജകുമാരൻമാരല്ല എന്ന് അത്തിക്കയുടെ പ്രവാസം വരച്ചു കാട്ടുന്നുണ്ട്.തൻ്റെ പ്രവാസ ജീവിതത്തിൽ കണ്ടുമുട്ടേണ്ടി വന്ന മനുഷ്യരുടെ കഥകൾ വിവരിക്കുമ്പോൾ കുഞ്ഞമ്മദിൻ്റെ വരികളുടെ കരച്ചിൽ കേൾക്കാതെ വായനക്കാരന് പുസ്തകം മടക്കി വെക്കാൻ കഴിയില്ലെന്നും അത്തിക്കയുടെ പ്രവാസം, പ്രവാസികളെ വീണ്ടും വീണ്ടും വായിക്കപ്പെടാൻ ഇടയാക്കുകയാണെന്നും സദസ്സ് ഓർമ്മിപ്പിച്ചു.

 

ചടങ്ങിൽ ലോക കേരള സഭാംഗങ്ങളായ സുബൈർ കണ്ണൂർ, നവകേരളയുടെ ഷാജി മൂതല,INL ബഹറിൻ പ്രസിഡൻറ് മൊയ്തീൻ കുട്ടി,ജനതാ കൾച്ചറൽ പ്രതിനിധി മനോജ് വടകര,നവകേരള സെക്രട്ടറി എ.കെ’ സുഹൈൽ.എൻ.സി.പി. പ്രതിനിധി ഫൈസൽ FM, പി.പി.എഫ് പ്രസിഡൻറ് ഇ.എ സലീം. പ്രതിഭ പ്രസിഡണ്ട് ബിനുമണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ,വനിതാവേദി പ്രസിഡണ്ട് ഷമിതാ സുരേന്ദ്രൻ,കെ.ടി സലീം,മറ്റ് വിവിധ സാംസകാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!