bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്‌റൈൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

New Project (18)

മനാമ: ഉമ്മുൽ ഹസം ബാങ്കോക് റെസ്റ്റാറന്റ് ഹാളിൽ വച്ച് നടന്ന ഇഫ്താർ വിരുന്നിൽ മൈത്രി ബഹ്‌റൈന്റെ കുടുംബാംഗങ്ങളും ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. ഇഫ്താറിന് മുന്നേ നടന്ന ഹൃസ്വമായ ചടങ്ങിൽ പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും, കോർഡിനേറ്റർ നവാസ് കുണ്ടറ ആമുഖവും പറഞ്ഞു.

 

സെയ്ദ് ബാഫഖി പൂക്കോയതങ്ങൾ റമദാൻ സന്ദേശം നൽകി,അൽ ഹിലാൽ പ്രതിനിധി പ്യാരിലാൽ, കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ താരിഖ് നജീബ് , സാമൂഹിക പ്രവർത്തകൻ കെടി സലിം,ഗഫൂർ കയ്പമംഗലം, ഉമ്മർപാനായിക്കുളം, മുസ്തഫ പട്ടാമ്പി, രക്ഷാധികാരികളായ സെയ്ദ് റമദാൻ നദവി,നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

 

വൈസ് പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൽ ബാരി, ജോയിന്റ് സെക്രട്ടറി സലിം, തയ്യിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ ക്ലാപ്പന, ഷിനു താജുദീൻ,, കോയിവിള മുഹമ്മദ്‌കുഞ്ഞ്,അൻവർ ശൂരനാട്, ഷമീർ ഖാൻ, അനസ് കരുനാഗപ്പള്ളി, ഷാജഹാൻ, ഷിബു ബഷീർ, മാനോജ് ജമാൽ, ഇഫ്താർ വിരുന്ന് നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!