വയനാട്: വയനാട് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വിജയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് മണ്ഡലത്തില്‍ യു ഡി എഫ് വിജയിക്കുന്നത്. നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. 2014-ലെ തിരഞ്ഞെടുപ്പില്‍ 20870 ആയിരുന്ന ഭൂരിപക്ഷം.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുള്‍പ്പടെ യു.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലത്തിലും 50,000-ത്തിലേറെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചുകയറിയത്.