മനാമ: മനുഷ്യന്‍റെ ഭൗതിക, ശാരീരിക താൽപര്യങ്ങളെ കടിഞ്ഞാണിട്ട് നിർത്താൻ പഠിക്കുക എന്നതാണ് നോമ്പിന്‍റെ താൽപര്യമെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളം പറഞ്ഞു. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ദിശാ സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളാണ് ഭക്ഷണവും, വെളളവും, ലൈംഗികതയും. നേമ്പുകാരൻ ചെയ്യുന്നത് ഈ മൂന്ന് കാര്യങ്ങളെയും ദൈവത്തിന്‍റെ അരുളപ്പാടനുസരിച്ച് തടഞ്ഞു നിർത്തുക എന്നതാണ്. ദൈവിക നിർദേശമനുസരിച്ച് മനുഷ്യന്‍റെ ഏത് ആവശ്യത്തെയും നിയന്ത്രിക്കാൻ പഠിപ്പിക്കുകയാണ് നോമ്പിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ പ്രസിഡന്‍റ് റഊഫ് കണ്ണൂർ സ്വാഗതം പറ. നൗഷാദ് മീത്തൽ, ഷക്കീബ്, സിറാജ്, അബ്ദുൽ ഖാദർ, അലി അൽതാഫ്, അൻസാർ, സമീറ നൗഷാദ്, ഹെബ ഷക്കീബ്, നാസിയ ഗഫാർ തുടങ്ങിയവർ നേതൃത്വം നൽകി.