35 വർഷത്തിന് ശേഷം കാസർകോട് യു ഡി എഫ് ഭരണം പിടിച്ചെടുത്തു

കാസർകോട്: വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലത്തിൽ നിന്ന് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിന്റെ പ്രതിഫലനം കേരളത്തിലെ മറ്റ് 18 മണ്ഡലങ്ങളിലെ പോലെ കാസര്‍കോടുമുണ്ടായിട്ടുണ്ട്. ഇത് ഉണ്ണിത്താന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കാസര്‍കോട് മണ്ഡലത്തില്‍ ഒരിടത്ത് പോലും എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കല്ല്യാശ്ശേരിയില്‍ പോലും ഇടതുപക്ഷത്തിന് 13694 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.