മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയ്ക്ക് വൻ വിജയം

ബെംഗളൂരു: 52 വര്‍ഷത്തിനിടെ കര്‍ണാടകയില്‍ നിന്ന് ലോകസഭയിലേക്ക് ജയിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് സുമലത. 1,26,436 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് സുമലത ജയിച്ചത്.

രാവിലെ മുതല്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് മാണ്ഡ്യ മണ്ഡലത്തില്‍ ഉണ്ടായത്. 6.98 ലക്ഷം വോട്ടുകള്‍ സുമലത നേടിയപ്പോള്‍ നിഖില്‍ കുമാരസ്വാമി 5.72 ലക്ഷം വോട്ടുകളാണ് നേടിയത്. ബിജെപി പിന്തുണയോടെ മത്സരിച്ച സുമതല കര്‍ണാടക ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വിജയിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ്.