മനാമ :ബഹ്‌റൈനിലെ ജീവകാരുണ്യ, സാമൂഹ്യ കൂട്ടായ്മയായ ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറ (Bksf )ത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഈദ് നൈറ്റ് 2024ൽ പങ്കെടുക്കുന്ന കലാകാരന്മാർ എല്ലാം കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ എത്തിച്ചേർന്നു. മാസപ്പിറവി കാണുന്ന മുറയ്ക്ക് പെരുന്നാൾ അറിയിപ്പ് വരുമ്പോഴക്കും പരിപാടി നടത്താനുള്ള അവസാനവട്ട ഒരുക്കങ്ങളും സജ്ജമായതായി സംഘാടകർ അറിയിച്ചു.
ആദ്യ ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ ആണ് പരിപാടി. കലാകാരന്മാരായ
സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളി പറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയ എല്ലാവരെയും സംഘാടകർ വിമാനത്താവളത്തിൽ സ്വീകരിച്ചു. സുബി ഹോംസുമായി സഹകരിച്ചു കൊണ്ടാണ് വലിയ തയ്യാറെടുപ്പോടെയുള്ള ഈ കലാ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി,നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, ജ്യോതിഷ് പണിക്കർ, അൻവർ കണ്ണൂർ എന്നിവർ കലാകാരന്മാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ബി കെ എസ് എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ വേണ്ടിയുള്ള വിഭവ സമാഹരണ ഭാഗമായാണ് ഇത്തരം ഒരു വലിയ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമായിരിക്കും.