bahrainvartha-official-logo
Search
Close this search box.

വോയ്‌സ് ഓഫ് ആലപ്പി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

voice of aleppey

മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്‌ലാഹ് ഹാളിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ കൂടിയ ഇഫ്‌താർ സ്നേഹ സംഗമത്തിൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും പ്രമുഖ പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻ പിള്ള, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ സോമൻ ബേബി, കെ ആർ നായർ, യു കെ അനിൽകുമാർ, സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് ഷാഫി, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ടിയൻ, ഇഫ്താർ കമ്മറ്റി കൺവീനർ അനസ് റഹിം, വനിതാ വിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളെ കൂടാതെ ലേബർ ക്യാമ്പിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്കും ഇഫ്‌താർ ഒരുക്കിയിരുന്നു. ഇഫ്താർ സ്നേഹ സംഗമത്തിൽ സംബന്ധിച്ചവർക്കും സഹായസഹകരണങ്ങൾ നൽകിയവർക്കും ഇഫ്‌താർ കമ്മറ്റി കൺവീനർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!